OPEN NEWSER

Monday 10. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന്‍ വയനാട്ടിലെത്തി. 

  • S.Batheri
18 Jan 2021

മീനങ്ങാടി: ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന്‍ വയനാട്ടിലെത്തി. കോവിഡ് മഹാമാരിക്കാലത്തും ഏറെക്കുറെ തൃപ്തികരമായി പ്രവര്‍ത്തിക്കാന്‍ സമിതിക്കായിട്ടുണ്ടെന്ന് അദ്ധേഹം വിലയിരുത്തി. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി  ഓണ്‍ലൈനായി വിവിധ മത്സരങ്ങള്‍ നടത്തിയതും  മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ആയിരത്തോളം കുട്ടികളെ പങ്കാളികളാക്കാന്‍ കഴിഞ്ഞതും മികച്ച പ്രവര്‍ത്തനങ്ങളായി മാറി.

യു.പി തല കവിതാ രചനാ മത്സരത്തില്‍ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഗായത്രി  ഒന്നാം സ്ഥാനത്തിനര്‍ഹയായി.തുടര്‍ പ്രവര്‍ത്തനങ്ങളായി മാനന്തവാടി, വൈത്തിരി, ബത്തേരി ഉപജില്ലകളില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ച് സമ്മാനദാനം നിര്‍വ്വഹിക്കും.എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കൗണ്‍സിലിംഗും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.എലൈറ്റ് കമ്പനിയുടെ  സഹായത്തോടെ ശിശുമന്ദിരങ്ങളിലെ കുട്ടികള്‍ക്ക് പുതുവത്സര സമ്മാനമായി കേയ്ക്ക് വിതരണം ചെയ്യും.

കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനായി തണലിന്റെ കോള്‍ സെന്റര്‍ 1517 ഉപയോഗിക്കാന്‍ കുട്ടികളേയും രക്ഷിതാക്കളേയും പ്രേരിപ്പിക്കുന്നതിനുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ അമ്മത്തൊട്ടില്‍ പ്രവര്‍ത്തനക്ഷമമാക്കാനും കലപ്പറ്റ ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് അമ്മത്തൊട്ടില്‍ ആരംഭിക്കുന്നതിനെക്കുറിച്ചും ആലോചിച്ചു.ജില്ലാ സെക്രട്ടറി കെ.സത്യന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.രാജന്‍ നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnanz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • മെഡിക്കല്‍ പഠനം: അംഗീകാരം പരിശോധിക്കണമെന്ന് നിര്‍ദേശവുമായി വി.സി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • അഡ്മിഷന്‍ നല്‍കാതെ അധിക്ഷേപിച്ചതായി പരാതി: വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; ആരോപണം വസ്തുതാ വിരുദ്ധമെന്ന് കോളേജ് അധികൃതര്‍; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ
  • വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു
  • ഗോത്ര യുവാവിന്റെ മരണം:അയല്‍വാസിക്കെതിരെ കേസെടുത്തു
  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show