OPEN NEWSER

Sunday 23. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പടിഞ്ഞാറത്ത പഞ്ചായത്ത് ഓഫീസ് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

  • International
02 Dec 2023

പടിഞ്ഞാറത്ത: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാതെ കാപ്പുംകുന്ന് എഫ്എച്ച്‌സി പരിസരത്ത് കൂട്ടിയിടുകയാണ് ചെയ്യുന്നതെന്നും മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയതായും പരാതി.  നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് തയ്യാറായിട്ടില്ലെന്നാരോപിച്ച്  ഡിവൈഎഫ്‌ഐ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ശാസ്ത്രീയമായ രീതിയില്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവൈഎഫ്‌ഐ അധികൃതരോട് ആവശ്യപ്പെട്ടു.


സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ടുമായ സഖാവ് കെ എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്ത മാര്‍ച്ചില്‍ കെ എസ് കെ ടി യു കോട്ടത്തറ ഏരിയാ പ്രസിഡന്റ് പിജി സജേഷ്, ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് പ്രസിഡണ്ട് പി ജംഷീദ്, ജില്ലാ കമ്മിറ്റി അംഗം ബിജിലാല്‍ എം, ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറര്‍ ജിജിത്ത് സി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി സുഭാഷ് അധ്യക്ഷനായ മാര്‍ച്ചില്‍ അമല്‍ ബാബു സ്വാഗതവും ആദിത്യന്‍ നന്ദിയും പറഞ്ഞു. സനല്‍ പേരാല്‍ നവീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരന്‍ വാഹനമിടിച്ച് മരിച്ചു
  • ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
  • കമ്പളനാട്ടിയെ ആദിവാസി പാരമ്പര്യമായി മഹത്വവല്‍ക്കരിക്കരുത്: ചരിത്രത്തിലെ ചൂഷണം മറക്കരുത്: മണിക്കുട്ടന്‍ പണിയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show