ഷാര്‍ജ: വയനാട് ജില്ലയിലെ തരുവണ സ്വദേശി ഫാറൂഖ് ഖുതുബി രചിച്ച പ്രകൃതിയുടെ കുസൃതികള്‍ പുസ്തകം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ നടന്ന ചടങ്ങില്‍ ഡോ. അബ്ദുല്‍ സലാം ഓമശ്ശേരിക്ക് പുസ്തകം കൈമാറി. ഐസി എഫ് നാഷനല്‍ കമ്മിറ്റി അംഗങ്ങളും, പ്രമുഖരും വായനക്കാരും പങ്കെടുത്തു.
പ്രകൃതിയിലെ വിസ്മയങ്ങളും കൗതുകങ്ങളും വൈവിധ്യമാര്‍ന്ന അറിവുകളും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന കൃതിയാണ് പ്രകൃതിയുടെ കുസൃതികള്‍. പ്രകൃതിയുടെ അത്ഭുതകരമായ പ്രതിഭാസങ്ങളെ ലളിതവും ആകര്‍ഷകവുമായ രചനാശൈലിയിലൂടെ അവതരിപ്പിക്കുകയാണ് പുസ്തകത്തിലൂടെ എഴുത്തുകാരന്‍ ലക്ഷ്യമിടുന്നത്.
വായനയുടെയും സാഹിത്യത്തിന്റെയും ലോകത്ത് പുതിയൊരു ചുവടുവെപ്പായി മാറിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങില്‍ പങ്കെടുത്തവര്‍ എഴുത്തുകാരന് ആശംസകള്‍ നേര്‍ന്നു.
അഭിപ്രായങ്ങൾ (Comments)