OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എ.പി.ജെ അബ്ദുല്‍ കലാം ജനമിത്ര അവാര്‍ഡ് ഷൈജു കെ.ജോര്‍ജിന് സമ്മാനിച്ചു.

  • National
29 Jul 2023

ബാംഗ്‌ളൂര്‍: ഈ വര്‍ഷത്തെ എ.പി.ജെ. അബ്ദുല്‍ കലാം ജനമിത്ര അവാര്‍ഡിന് പ്രവാസിയും വയനാട്ടുകാരനുമായ ഷൈജു കെ ജോര്‍ജ് അര്‍ഹനായി. തിരുവനന്തപുരം ആസ്ഥാനമായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സ്റ്റഡി സെന്ററാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തകനായ ഷൈജു കെ.ജോര്‍ജിനെയും എ.പി.ജെ അബ്ദുള്‍ കലാം എക്‌സലന്‍സ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ചെറുകാട്ടൂര്‍ സ്വദേശിയായ ഷൈജു കെ.ജോര്‍ജ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബാംഗ്‌ളൂരുവിലാണ്. ബംഗ്‌ളൂരുവില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍ പുരസ്‌കാരം സമ്മാനിച്ചു. മന്ത്രി കെ.ജെ.ജോര്‍ജും ചടങ്ങില്‍ സംബന്ധിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അകമഴിഞ്ഞ സംഭാവനകള്‍ നല്‍കി വ്യക്തിമുദ്ര പതിപ്പിച്ചവരെ യാണ് അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചത്. ആറാമത് എ.പി.ജെ. അബ്ദുള്‍ കലാം എക്‌സലന്‍സ് അവാര്‍ഡായിരുന്നു ഇത്തവണത്തേത്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അകമഴിഞ്ഞ സംഭാവനകള്‍ നല്‍കി വ്യക്തിമുദ്ര പതിപ്പിച്ചവരെ ആണ് അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി കെ റിയലസ്റ്റേറ്റ് സ്ഥാപനത്തിന്റെ എംഡി യും മലയാളി പ്രവാസി സംഘടന കലാകൈരളിയുടെ പ്രസിഡണ്ടും ആണ് ഇദ്ദേഹം. നിര്‍ദ്ധനരായ ആളുകള്‍ക്ക് വിദ്യാഭ്യാസം, ചികിത്സാ, പാര്‍പ്പിട നിര്‍മാണം തുടങ്ങി വയനാടും ബാംഗ്ലൂരിലുമായി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആണ് ഇദ്ദേഹം അവാര്‍ഡിന് അര്‍ഹനായത്. പനമരം ചെറുകാട്ടൂര്‍ കൂനംകുന്നേല്‍ കുടുംബാംഗമാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show