OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചാരക്കേസ്; ഇറാനിലെ മുന്‍ പ്രതിരോധമന്ത്രിക്ക് വധശിക്ഷ

  • International
13 Jan 2023

ഇറാനിലെ മുന്‍ പ്രതിരോധമന്ത്രിയും ബ്രിട്ടീഷ്-ഇറാനിയന്‍ വംശജനുമായ അലിറേസ അക്ബാരിയെ ബ്രിട്ടീഷ്ചാരസംഘടനയായ എം. 16ന്റെ ചാരനെന്ന ആരോപണത്തെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിച്ചു. ചാരക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു അക്ബാരി. വധശിക്ഷ നടപ്പാക്കുന്നതുവരെ അക്ബാരിയെ ഏകാന്തവാസത്തിലാക്കും.

അതേസമയം ആരോപണം നിഷേധിച്ച അക്ബാരി, കുറ്റസമ്മതം നടത്തണമെന്നാവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ബ്രിട്ടീഷ് വംശജനായ അക്ബാരിയെ വിട്ടയക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് അഭ്യര്‍ത്ഥിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി ഭര്‍ത്താവിനെ കാണാന്‍ എത്തണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഭാര്യ മറിയം അറിയിച്ചു.

ഇറാന്‍ മിലിട്ടറി ഇന്റലിജന്‍സ് പറയുന്നത് അക്ബാരി ബ്രിട്ടീഷ് ചാരസംഘടനയുടെ സുപ്രധാന ഏജന്റായിരുന്നുവെന്നാണ്. ഇരട്ട പൗരത്വമുണ്ടായിരുന്നഅക്ബാരി ഇറാന്റെ മിലിട്ടറി, സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തില്‍ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി മിനിസ്റ്ററായും പ്രവര്‍ത്തിച്ചു. 1997-2005 കാലഘട്ടത്തില്‍ ഇപ്പോള്‍ സുപ്രീം നാഷണല്‍ സെക്യൂരിറിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അലി ഷംഖാനിക്ക് കീഴിലായിരുന്നു പ്രവര്‍ത്തിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
  • സൗദിയില്‍ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയില്‍; നടപടി നിരോധിത മരുന്നുകള്‍ കൈവശം വെച്ചതിന്
  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show