OPEN NEWSER

Thursday 01. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം: പത്ത് ദിവസത്തിനിടെ പത്തിരട്ടിയിലധികം വര്‍ധന

  • National
08 Jan 2022

രാജ്യത്ത് ഒന്നര ലക്ഷത്തിനടുത്ത് പ്രതിദിന കൊവിഡ് ബാധിതര്‍. പത്ത് ദിവസത്തിനിടെ പത്തിരട്ടിയിലധികം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ളത്.ഒരാഴ്ച കൊണ്ട് രണ്ട് കോടിയിലധികം കൗമാരക്കാര്‍ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി ആരോഗമന്ത്രാലയം വ്യക്തമാക്കി. 

24 മണിക്കൂറിനിടെ  1, 41,986 കേസുകള്‍.  കഴിഞ്ഞ ജൂണ്‍ 7ന് പ്രതിദിന കണക്ക് ഒരു ലക്ഷം പിന്നിട്ടെങ്കില്‍ ഏഴ് മാസത്തിനിപ്പുറം വീണ്ടും ഒരു ലക്ഷം കടന്നു.  ഒറ്റ ദിവസം കൊണ്ട് 21 ശതമാനം വര്‍ധനയാണ്  കേസുകളിവല്‍ ഉണ്ടായിരിക്കുന്നത്. പ്രതിദിന വര്‍ധന ഈ വിധമെങ്കില്‍ ഒരാഴ്ചക്കിടെ രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയായ 4,14,11 പ്രതിദിന  കണക്കിനെ മറികടക്കാനാണ് സാധ്യത. 

പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനടുത്ത് എത്തിയതും രോഗവ്യാപന തീവ്രതയെ സൂചിപ്പിക്കുന്നു.  പ്രതിദിന രോഗികളുടെ എണ്ണം 49,025ലെത്തിയ  മഹാരാഷ്ട്രയാണ് രോഗവ്യാപനത്തില്‍ മുന്നില്‍. മുംബൈയില്‍ മാത്രം ഇരുപതിനായിരത്തിലധികമാണ് പ്രതിദിന രോഗികളുടെ എണ്ണം. പശ്ചിമബംഗാളില്‍ പതിനെട്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദില്ലിയില്‍ 17335 പേര്‍ കൂടി രോഗബാധിതരായി. ഡല്‍റ്റയേക്കാള്‍ ഇരട്ടിയിലേറെ വ്യാപന തീവ്രത കൈവരിച്ച ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ഇതുവരെ 3007 പേര്‍ക്ക് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ഭീഷണിയാകുമ്പോള്‍ കൗമാരക്കാര്‍ക്കടക്കമുള്ള വാക്‌സിനേഷന്റെ വേഗത കൂട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി

കരുതല്‍ ഡോസ് പത്ത് മുതല്‍ നല്‍കാനിരിക്കേ അര്‍ഹരായവര്‍ക്ക് കൊവിന്‍ ആപ്പ് വഴി സമയവും സ്ഥലവും തെരഞ്ഞെടുക്കാം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും വാക്‌സീന്‍ സ്വീകരിക്കാം. അതേ സമയം രോഗവ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ദില്ലിയടക്കം പല നഗരങ്ങളിലും വാരാന്ത്യ കര്‍ഫ്യൂ നിലവില്‍ വന്നു കഴിഞ്ഞു. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ആലോചനയിലില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനിലപാട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
  • ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
  • കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍
  • സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show