OPEN NEWSER

Sunday 04. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഒമിക്രോണ്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആകെ 37 പേര്‍, പരിശോധനാ ഫലം വൈകില്ല

  • National
03 Dec 2021

 

 ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്ത് വരും. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ 204 പേരുണ്ട്. നാല്‍പത്തിയാറുകാരനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 13 പേരാണ്. ഇവരുമായി 205 പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം.

ദില്ലി വിമാനത്താവളത്തിലെത്തിയ 6 പേര്‍ക്കും മുംബൈയിലത്തിയ 9 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവലിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക ശ്രേണീകരണ ഫലം കൂടി പുറത്ത് വരാനുണ്ട്. ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോള്‍ നാല്‍പതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ അറിയുന്നത്. മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ ആവര്‍ത്തിച്ചു. സമാന അവകാശവാദം മുന്‍പ് ഉന്നയിച്ചെങ്കിലും രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്‌സിജന്‍ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ഓക്‌സിജന്‍ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമായിരുന്നുവെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു. 19 സംസ്ഥാനങ്ങളോട് വിശദാംശങ്ങല്‍ തേടിയതില്‍ പഞ്ചാബ് മാത്രമാണ് നാല് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക് സഭയെ അറിയിച്ചു.

 

അതേ സമയം തീവ്രവ്യാപനശേഷി ഒമിക്രോണ്‍ വൈറസിനുണ്ടെന്ന് പറയുമ്പോഴും മുന്‍ വകഭേദങ്ങളെ പോലെ രോഗബാധ തീവ്രമായേക്കില്ലെന്നാണ് ആരോഗ്യ മന്ത്രലായം വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് കാലതാമസമെടുക്കാതെ രോഗം ഭേദമായത് ആശ്വാസ വാര്‍ത്തയായാണ് കേന്ദ്രം കാണുന്നത്. ഒമിക്രോണ്‍ ബാധയില്‍ രുചിയും മണവും നഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്നും ചില ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show