OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി: മലബാര്‍ മീറ്റ് ചിക്കന്‍ സമൂസ വിപണിയില്‍

  • International
29 May 2021

കല്‍പ്പറ്റ: ലോക്ഡൗണ്‍ കാലത്ത്  പുതിയ ഉത്പ്പന്നങ്ങളുമായി മലബാര്‍ മീറ്റ് ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ സജീവമാകുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാംസം കേരളത്തിലെത്താന്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ബ്രഹ്മഗിരി മലബാര്‍ മീറ്റ് മാംസ വിപണിയില്‍ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നത്. ചിക്കന്‍, ബീഫ്, മട്ടണ്‍, താറാവ് എന്നീ മാംസങ്ങള്‍ക്കൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. ലോക് ഡൗണ്‍ പ്രതിസന്ധിയിലും കൃത്യമായ മാനദണ്ഡങ്ങളും ശുചിത്വവും പാലിച്ച് നൂറോളം ജീവനക്കാരാണ് മലബാര്‍ മീറ്റില്‍ മാംസ സംസ്‌ക്കരണവും ഉത്പ്പാദനവും നടത്തുന്നത്.കട്ട്‌ലെറ്റ്, ബര്‍ഗര്‍ പാറ്റീസ്, മറ്റ് ഉത്പ്പന്നങ്ങള്‍ എന്നിവ കൂടാതെ ചിക്കന്‍ സമൂസയും മലബാര്‍ മീറ്റ്  വിപണിയിലെത്തിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും ബ്രഹ്മഗിരി എക്‌സിക്യൂട്ടിവ് അംഗവുമായ സുരേഷ് താളൂര്‍ ഉത്പ്പന്നത്തിന്റെ വിപണി ലോഞ്ചിങ് നിര്‍വഹിച്ചു. 500 ഗ്രാമിന് 150 രൂപയാണ് വിപണി വില. ഇതിന് മുന്നോടിയായി മസാല പുരട്ടിയ കാടയും മലബാര്‍ മീറ്റ് പുറത്തിറക്കിയിരുന്നു.ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച പരിപാടിയില്‍ ബ്രഹ്മഗിരി ചീഫ് എക്‌സിക്യൂട്ടീവ്ഓഫീസര്‍ പി.എസ്. ബാബുരാജ് അധ്യക്ഷനായി. ഫുഡ് ടെക്‌നോളജിസ്റ്റ് അമലു കെ. വര്‍ഗീസ് ഉത്പ്പന്നം പരിചയപ്പെടുത്തി. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി. ആര്‍. സുജാത, ജനറല്‍ മാനേജര്‍അനു സ്‌കറിയ, ടി.ബി. സുരേഷ്, സുബിന്‍ വി.എസ്, കെ.എം. മത്തായി, അനൂപ് പി.എം,ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show