ഇരു വൃക്കകളും തകരാറിലായ അധ്യാപിക ഉദാരമതികളുടെ സഹായം തേടുന്നു

മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി.സ്‌കൂള്‍ അധ്യാപികയും സ്‌കൗട്ട് യൂണിറ്റ് ലീഡറുമായ കെ.എ.ലീലയാണ് ഉദാരമതികളുടെ കനിവ് തേടുന്നത്. ലീലയുടെ ചികിത്സാ ധനം കണ്ടെത്തുന്നതിനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. ധനസഹായ സ്വരൂപണത്തിനായി മാനന്തവാടി കനറാ ബാങ്കില്‍ അക്കൗണ്ടും തുറന്നു. കനിവുള്ളവര്‍ കഴിയുന്ന ധനസഹായം അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ചികിത്സാ സഹായ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇരു വൃക്കകളും തകരാറിലായ ലീല ടീച്ചര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . ഇതിനകം തന്നെ ഭീമമായ തുക ചികിത്സക്കായി ചിലവഴിച്ചു കഴിഞ്ഞു. അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇതിനാകട്ടെ 15 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ , എന്നിവരെ ഉള്‍പ്പെടുത്തി ചികിത്സാ ധനസഹായ കമ്മറ്റിക്ക് രൂപം നല്‍കുകയും കനറാ ബാങ്ക് മാനന്തവാടി ശാഖയില്‍ അകൗണ്ട് തുറക്കുകയും ചെയ്തു. ഇനി ഈ അധ്യാപിക കാവശ്യം ഉദാരമതികളുടെ സഹായഹസ്തങ്ങളാണ് . വാര്‍ത്താ സമ്മേളനത്തില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, സിസ്റ്റര്‍ ജോളി സെബാസ്റ്റ്യന്‍, എം.പി.ശശികുമാര്‍ ,ഷാജി ജോസഫ്, ജോസഫ് കളപ്പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CANARA BANK
MANANTHAVADY BRANCH
Account No: 0248101023765
IFSC: CNRB0000248


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍