OPEN NEWSER

Thursday 18. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നവംബറിലെ റേഷന്‍ വിതരണം

  • Ariyippukal
24 Nov 2017

ജില്ലയിലെ റേഷന്‍കടകള്‍ വഴി നവംബറില്‍ എ.എ.വൈ. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മഞ്ഞകാര്‍ഡിന്) 28 കി.ഗ്രാം അരിയും, 7 കി. ഗ്രാം  ഗോതമ്പും സൗജന്യമായും മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട (പിങ്ക്) കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും, 1 കി.ഗ്രാം ഗോതമ്പ് എന്നിവ സൗജന്യമായും ലഭിക്കും. മുന്‍ഗണനാ ഇതര (സബ്‌സിഡി-നീല കാര്‍ഡ്)  വിഭാഗത്തില്‍പ്പെട്ട രണ്ടു രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓരോ അംഗത്തിനും 2 കി.ഗ്രാം അരിവീതം കിലോഗ്രാമിന് 2 രൂപ നിരക്കിലും, 2 കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. രണ്ടുരൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനായിതരവിഭാഗം (നോണ്‍സബ്‌സിഡി) വെളള കാര്‍ഡുകള്‍ക്ക് 2 കി.ഗ്രാം അരി, 2 കി.ഗ്രാം ആട്ട എന്നിവ  അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും, ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുളള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് 4 ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 20 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ 1800-425 1550/1967 എന്ന ടോള്‍ ഫ്രീ നമ്പറിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്.  ബത്തേരി 04936 220213, വൈത്തിരി 04936 255222,  മാനന്തവാടി 04935 240252. ഈ മാസത്തെ റേഷന്‍ കൈപ്പറ്റാത്തവര്‍ക്ക് നവംബര്‍ 30 വരെ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്നും ഒറ്റത്തവണയായി വാങ്ങിക്കാം. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് എഡിഎം ആയി കെ.അജീഷ് ചുമതലയേറ്റു
  • പനിയും ഛര്‍ദിയും; യുവതി മരിച്ചു
  • കാലവര്‍ഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പോക്‌സോ കേസ്: പിതാവിന് തടവും പിഴയും
  • പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ 19 ന്
  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show