റേഷന്‍ വിതരണം
സെപ്തംബര്‍ മാസത്തില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ. വിഭാഗക്കാര്‍ക്ക് (മഞ്ഞ കാര്‍ഡിന്) 28 കി.ഗ്രാം അരിയും, 7 കി. ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട (പിങ്ക്) കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും, 1 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ ഇതര വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (സബ്സിഡി -നീല കാര്‍ഡ്) ഓരോ അംഗത്തിനും 2 കി.ഗ്രാം അരിവീതം കിലോഗ്രാമിന് 2 രൂപ നിരക്കിലും, 1 കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. രണ്ടുരൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്ഗണനായിതരവിഭാഗം (നോണ്‍സബ്സിഡി) വെളള കാര്‍ഡുകള്‍ക്ക് 2 കി.ഗ്രാം അരി/ഗോതമ്പ്, 2 കി.ഗ്രാം ആട്ട എന്നിവ അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് കിലോ ഗ്രാമിന് 6.70 രൂപ നിരക്കിലും, ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുളള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് 4 ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 20 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ 1800-425 1550/1967 എന്ന ടോള്‍ ഫ്രീ നമ്പറിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫീസ്, ബത്തേരി 04936 220213, വൈത്തിരി 04936 255222, മാനന്തവാടി 04935 240252.