തീറ്റപ്പുല്‍ കൃഷി പരിശീലനം
കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ്ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷി രീതികള്‍, തീറ്റപ്പുല്‍ സംസ്കരണം, ഹൈഡോപോണിക്സ് എന്നീ വിഷയങ്ങളില്‍ ആഗസ്റ്റ് 7, 8 തീയതികളില്‍ പരിശീലനം നല്കുന്നു. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 07ന് രാവിലെ 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ ഫോണ്‍ 0495 2414579 ലും ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റിലും ലഭിക്കും.