OPEN NEWSER

Tuesday 06. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം; അപേക്ഷ തീയതി നീട്ടി

  • Ariyippukal
18 Jul 2017

 

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ  വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പെട്ടവര്‍-ഒ.ഇ.സി. മാത്രം, (മുന്നോക്ക/ പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല.) എന്നിവര്‍ക്കായി നല്‍കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് മാര്‍ച്ച് 2017-ന് എസ്.എസ്.എല്‍.സി./പ്ലസ്സ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. ഫസ്റ്റ് ക്ലാസ് 1500 രൂപ, ഡിസ്റ്റിംഗ്ഷന് 2500 രൂപ, പ്ലസ് ടു 2500 രൂപ 5000 രൂപ എന്നിങ്ങനെയാണ് പ്രോത്സാഹന സമ്മാനത്തുക. 

പൂരിപ്പിച്ച അപേക്ഷകള്‍ എസ്.എസ്.എല്‍.സി. ബുക്കിലെ ജനനത്തീയതി, ജാതി, മാര്‍ക്കുകള്‍ എന്നിവയുടെ ശരിപ്പകര്‍പ്പുകള്‍/ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം. ശരിപ്പകര്‍പ്പുകള്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററോ, ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം സ്വന്തം മേല്‍വിലാസം എഴുതി 5/- രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ ഉള്‍പ്പെടെ ജൂലൈ 31-ന് മുമ്പായി ലഭിക്കത്തക്കവിധം കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്    റീജിയണല്‍ ഓഫീസുകളില്‍ ലഭിക്കണം. അപേക്ഷ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show