പ്രതിരോധ മരുന്ന് വിതരണം ചെയ്തു
പുല്‍പ്പള്ളി: കോവിഡ് പ്രതിരോധത്തിനും പകര്‍ച്ചപ്പനിയെ പ്രതിരോധിക്കുന്നതിനുമായി ശാന്തിഗിരി ഔഷധശാലയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഡോ.ജിഷ സി.ജോസഫ് പുല്‍പ്പള്ളി സ്റ്റേഷന് എസ്.എച്ച്.ഒ ഷൈജു പുല്ലാട്ടേലിന് മരുന്നുകള്‍ കൈമാറി. എ.എസ്.ഐമാരായ ഭാസ്ക്കരന്‍, തങ്കച്ചന്, സുരേഷ്, ശാന്തിഗിരി ഔഷധശാല മാനേജര്‍ ഉമാശങ്കര്‍ ദാസ്, സെയില്‍സ് എക്സിക്യൂട്ടീവ് അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍