മാനന്തവാടി സ്വദേശിനി വിദേശത്ത് വെച്ച് മരണപ്പെട്ടു.
മാനന്തവാടി: ഗര്‍ഭിണിയായ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് വിദേശത്ത് വെച്ച് മരണപ്പെട്ടു. മാനന്തവാടി അമ്പുകുത്തി സ്വദേശി ചെറുവേരി റഷീദിന്റെ ഭാര്യ ആമിനത്തുല്‍ അസ്ന (21) ആണ് മരണപ്പെട്ടത്. ഭര്‍ത്താവുമൊത്ത് ഒമാന്‍ മസ്ക്കറ്റില്‍ കഴിയുന്ന ഗര്‍ഭിണിയായ അസ്നയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് ദിവസത്തോളം അത്യാസന്ന നിലയില്‍ ഒമാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അസ്ന കഴിഞ്ഞ ദിവസം രാവിലെ മരണപ്പെടുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് അസ്ന ഭര്‍ത്താവിനോടൊപ്പം സ്വദേശത്ത് നിന്നും മസ്ക്കറ്റിലേക്ക് പോയത്. പ്രവാസിയായ തലപ്പുഴ ചുങ്കത്തെ വൈശ്യമ്പത്ത് ഹമീദ്-ആബിദ എന്നിവരുടെ മകളാണ്.സഹോദരങ്ങള്‍: അബു താഹിര്‍, നഫീസത്തുല്‍ മിസ്രിയ മൃതദേഹം നാട്ടിലെത്തിച്ച് തലപ്പുഴ ചുങ്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍