OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍  ലാബ് ഉദ്ഘാടനം ചെയ്തു

  • Mananthavadi
14 Jun 2021

 

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രതിദിനം രണ്ടായിരത്തോളം  ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ആര്‍.ടി.പി.സി. ആര്‍ ലാബ്   നല്ലൂര്‍നാട് ഗവ. െ്രെടബല്‍ ആശുപത്രിയില്‍  പ്രവര്‍ത്തന സജ്ജമായി. ഉദ്ഘാടനം ഒ. ആര്‍. കേളു എം. എല്‍. എ നിര്‍വഹിച്ചു .മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി.കോവിഡ്  ഫലപ്രദമായി തടയുന്നതിന് കൂടുതല്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, തിരുനെല്ലി, തവിഞ്ഞാല്‍, എടവക  പഞ്ചായത്തുകളിലെ  അഞ്ച് ഫാമിലി  ഹെല്‍ത്ത് സെന്ററുകള്‍, പൊരുന്നന്നൂര്‍, പേരിയ, നല്ലൂര്‍നാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ പരിധിയില്‍ പെട്ടവര്‍ക്ക് ഈ മൊബൈല്‍ ആര്‍ ടി പി സി ആര്‍ ലാബ് പ്രയോജനകരമാകും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് (കെ എം എസ് സി എല്‍) മൊബൈല്‍ ലാബുകളുടെ മേല്‍നോട്ട ചുമതല. ലാബിനോട് അനുബന്ധിച്ച് 4 കളക്ഷന്‍ ടീമുകള്‍ ഉണ്ടാവും.ഹെഡ് ടെക്‌നിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നിഷന്‍, സ്വാബ് കളക്ഷന്‍ ഏജന്റ് (നേഴ്‌സ് ), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ ലാബില്‍ പ്രവര്‍ത്തിക്കും.ബ്ലോക്കിലെ  മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ്   ടെസ്റ്റിംഗ്കളുടെ ചുമതല.

ചടങ്ങില്‍ ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍. രേണുക, ഡി പി എം ഡോ. അഭിലാഷ്, എടവക പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, ബ്ലോക്ക് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ഡിവിഷന്‍ മെമ്പര്‍ കെ. വി. വിജോള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാവന്‍ സാറ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show