നികുതിപിരിവില്‍ മോദിയും പിണറായിയും ജേഷ്ഠാനുജന്മാര്‍: അഡ്വ.ടി സിദ്ദിഖ്

കല്‍പ്പറ്റ: പെട്രോളിനും ഡീസലിനും വില അനിയന്ത്രിതമായികൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയുംവര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നനടപടികളാണ് നരേന്ദ്ര മോദിയും പിണറായി വിജയനും നടത്തുന്നതെന്നും പാവപ്പെട്ടവരെ കൊള്ള നടത്തി നികുതി പിരിക്കുന്നതില്‍ നരേന്ദ്ര മോദിയും പിണറായി വിജയനും ജേഷ്ഠാനുജന്‍മാരെപ്പോലെ ആണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. നിലവിലുള്ള പെട്രോള്‍ഡീസല്‍ വിലയില്‍ 60 ശതമാനത്തിലധികവും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ചുമത്തുന്ന നികുതികള്‍ ആണ്.ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചപ്പോള്‍പെട്രോളിനും ഡീസലിനും കേന്ദ്രം വില വര്‍ധിപ്പിച്ച 7 തവണയുംസംസ്ഥാനത്തിന് ലഭിക്കുന്ന വില്പന നികുതി ഒഴിവാക്കി അതിലൂടെ 619കോടി രൂപയാണ് ജനങ്ങളുടെ തലയില്‍ നിന്നും ഒഴിവാക്കി കൊടുത്തത്.എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മോദി കൂടുന്നതിനനുസരിച്ച്അധികമായി ലഭിക്കുന്ന നികുതി വേണ്ടെന്നു വെക്കാതെ മോദിയെപ്പോലെതന്നെ ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. മോദി എന്നചേട്ടന്‍ ബാവയും പിണറായി എന്ന് അനിയന്‍ ബാവയും ജനങ്ങളെകൊള്ളയടിക്കുന്ന ഒരേ തൂവല്‍പക്ഷികള്‍ ആണെന്നും അദ്ദേഹംകുറ്റപ്പെടുത്തി. എ.ഐ.സി.സി യുടെ നേതൃത്വത്തില്‍ നടക്കുന്നരാജ്യവ്യാപക സമരങ്ങളുടെ ഭാഗമായി കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്കമ്മിറ്റി നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ കെരാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി പി ആലി,ടി ജെ ഐസക്,സിജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, കെ അജിത,പി വിനോദ്കുമാര്‍, പി കെമുരളി,ആയിഷ പള്ളിയാല്‍, എസ് മണി,കെ.ശശികുമാര്‍,ഇ.സുനീര്‍,ഡിന്റോ ജോസ്, ഹര്‍ഷല്‍ കൊണാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍