ഒന്നു തുറന്നപ്പോള്‍ ഇങ്ങനെ: മാനന്തവാടിയിലെ ദൃശ്യം
മാനന്തവാടി: ലോക്ക് ഡൗണിന് ഇടയില്‍ ചെറുതായി ജനങ്ങള്‍ക്ക് അങ്ങാടിയില്‍ പോകാന്‍ അനുവാദം കൊടുത്തപ്പോള്‍ മാനന്തവാടി ടൗണില്‍ ഫെഡറല്‍ ബാങ്ക് ജംഗ്ഷന് മുതലുള്ള വാഹനത്തിരക്ക്. മാനന്തവാടി ടൗണില്‍ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. വാഹനങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതെ പോലീസ് പെടാപ്പാട് പെടുന്നതും കാണാമായിരുന്നു. എന്നാല്‍ കോവിഡ് വന്നാലും കുഴപ്പമില്ല; ഉണ്ണാതെയും ഉടുക്കാതെയും ജീവിക്കാനാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെരിപ്പ്, കുട, വസ്ത്രമെന്നിങ്ങനെയുള്ളവ വാങ്ങാന്‍ ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ലോക് ഡൗണില്‍ ഗതികെട്ട നാട്ടുകാരുടെ തീരുമാനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍