മേരി മാതാ കോളേജിന് ഹരിത കലാലയപുരസ്കാരം
മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ വിദ്യാഭ്യാസ കൗണ്‍സിലിന്റെ 2020-21 വര്‍ഷത്തെ 'ഒരു ജില്ല, ഒരു ഹരിതവിജയി അവാര്‍ഡ് ' വയനാട് ജില്ലയില്‍ മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് നേടി. പാരിസ്ഥിതിക ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയിലും പ്രാമുഖ്യം കൊടുക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിക്കിയ സര്‍ക്കുലറിലാണ് അവാര്ഡുവിവരമുള്ളത്. കോളേജിലെ ഗ്രീന്‍ ക്യാംപസ്, ഔഷധസസ്യോദ്യാനം, പരിസ്ഥിതി ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, സൗരോര്‍ജ്ജ മടക്കമുള്ള പാരമ്പരേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം എന്നിവ വിലയിരുത്തിയാണ് കോളേജിന് ഈ വര്‍ഷത്തെ അവാര്‍ഡു നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍