OPEN NEWSER

Sunday 28. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാലുല്‍പ്പാദനം; സംസ്ഥാനത്ത്  മൂന്നാമതായി മാനന്തവാടി ബ്ലോക്ക്  ക്ഷീരവികസന യൂണിറ്റ്

  • Mananthavadi
10 Jun 2021

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ  ഘടക സ്ഥാപനമായ മാനന്തവാടി ബ്ലോക്ക്  ക്ഷീര വികസന യൂണിറ്റ് പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് മൂന്നാമത്. കോവിഡ് പ്രതിസന്ധിക്കിടയിലും അധികം പാല്‍ ഉല്‍പ്പാദിപ്പിച്ച് ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തയിലേക്ക് മുന്നേറിയാണ് മാനന്തവാടി ബ്ലോക്ക്  ക്ഷീരവികസന യൂണിറ്റ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. സംസ്ഥാനത്ത് 152 ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളാണ് ഉളളത്.മാനന്തവാടി  ബ്ലോക്കിലെ ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍  പ്രതി ദിനം 78000 ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. പ്രതിദിനം 21000 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മാനന്തവാടി ക്ഷീരോല്‍പ്പാദക സംഘമാണ് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘം. 

സംരംഭകര്‍ കൂടിയതോടെ   ക്ഷീര സംഘങ്ങളില്‍  പ്രതിദിനം 12000 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനവ് ഉണ്ടായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ക്ഷീര വികസന വകുപ്പ് പ്ലാന്‍ ഫണ്ട് മുഖേന 25  ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ഒരു പശു യൂണിറ്റ്, ഗോധാനം, 2പശു യൂണിറ്റ്, 5പശു യൂണിറ്റ്, കിടാരി യൂണിറ്റ്, സമ്മിശ്ര ഡയറി യുണിറ്റ്, തൊഴുത്തു നിര്‍മാണം, കറവയന്ത്രം, ബയോഗ്യാസ് പ്ലാന്റ്, തീറ്റ പുല്‍കൃഷി പദ്ധതി എന്നിവയും ക്ഷീര സംഘങ്ങളുടെ ആധുനിക വല്‍ക്കരണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി. ഇക്കാലയളവില്‍ ക്ഷീര സംഘങ്ങള്‍ വഴി 10050 ചാക്ക് കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിട്ടുണ്ട്.

 ജില്ലാ പഞ്ചായത്ത്, മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെയും ബ്ലോക്കിലെ 5 ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്ത പദ്ധതി ആയി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില സബ്‌സിഡിയായി യൂണിറ്റ് ഓഫീസ് മുഖേന 1.60 കോടി രൂപ പാല്‍ ഇന്‍സെന്റീവായി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. പാലളവ് അനുസരിച്ചു ഏപ്രില്‍ മുതല്‍  ഡിസംബര്‍ വരെയുള്ള പാലളവിനു ആനുപാതികമായി ലിറ്ററിനു പരമാവധി 3 രൂപ പ്രകാരം 40000 രൂപ വരെയാണ് സബ്‌സിഡി നല്‍കിയത്.  ഇതില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും  40  ലക്ഷം രൂപയും അനുവദിച്ചു. നിലവില്‍ 500 ഹെക്ടര്‍ തീറ്റപുല്‍കൃഷി തോട്ടങ്ങളും  ബ്ലോക്ക് പരിധിയില്‍ ഉണ്ട്.

ക്ഷീര സ്വാന്തനം സമഗ്ര ക്ഷീര കര്‍ഷക ഇന്‍ഷുറന്‍സ് പ്രകാരം ആയിരത്തോളം പശുക്കളെയും 400 ക്ഷീര കര്‍ഷകരെയും സമഗ്ര ഇന്‍ഷൂറന്‍സ് കവറേജില്‍ ചേര്‍ത്തിട്ടുണ്ട്. പരമാവധി 1 ലക്ഷം രൂപ വരെ ചികിത്സ ചെലവ് ഇതുവഴി കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കും.  പശുക്കള്‍ മരണപ്പെട്ടപ്പോള്‍ 50000 രൂപ മുതല്‍ 70000 രൂപ നഷ്ട പരിഹാരം ഉടമകള്‍ക്ക് നല്‍കും. 202021 വര്‍ഷം ഏകദേശം 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക വിവിധ കര്‍ഷകര്‍ക്ക് മാനന്തവാടി ബ്ലോക്ക് യൂണിറ്റില്‍ നിന്നും വിതരണം ചെയ്തു. പ്രധാന്‍ മന്ത്രി കിസാന്‍ യോജന വഴി 2500 ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിക്കുകയും വിവിധ ബാങ്കുകള്‍ വഴി 4  കോടി രൂപ കാര്‍ഷിക ലോണ്‍ നല്‍കുകയും ചെയ്തു. കൂടാതെ മാനന്തവാടി ബ്ലോക്കിലെ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാലിത്തൊഴുത്ത് നിര്‍മ്മാണം , തീറ്റപ്പുല്‍ കൃഷി, അസോള കൃഷി തുടങ്ങിയവയ്ക്ക്്  തൊഴില്‍ ദിനങ്ങളും അനുവദിച്ചുവരുന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnansaz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
  • വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
  • അഞ്ജു ബാലന്‍ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
  • മൂപ്പൈനാട് പൂതാടി പഞ്ചായത്തുകളില്‍ ആന്റി ക്ലൈമാക്‌സ്
  • എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
  • പണിയ വിഭാഗത്തിലെ ആദ്യ നഗരസഭാ പിതാവ്; ഇനി വിശ്വനാഥന്റെ കല്‍പ്പറ്റ !
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് പങ്ക് വെക്കും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show