കര്‍ണ്ണാടക മദ്യവും, ലഹരി മിശ്രിത പുകയില ഉത്പ്പന്നവും പിടികൂടി
വേലിയമ്പം: രഹസ്യ വിവരത്തെ തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും കേണിച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാറും സംഘവും വേലിയമ്പം കോളറാട്ടുകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 11 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവും, 375 പാക്കറ്റ് ലഹരി മിശ്രിത പുകയില ഉത്പ്പന്നവും പിടികൂടി. മദ്യം വീട്ടില്‍ സൂക്ഷിച്ചിരുന്ന കോളറാട്ടുകുന്നു ആനിക്കല്‍ വീട്ടില്‍ എ.വി സാബൂ (45 ) വിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പ്രതി സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍