വെബിനാര്‍ സംഘടിപ്പിച്ചു.
മൊതക്കര: ലക്ഷദ്വീപ് എന്താണെന്ന വിഷയത്തില്‍ മൊതക്കര പ്രതിഭാ ഗ്രന്ഥാലയം വെബിനാര്‍ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം.ചന്ദ്രന് മാസ്റ്റര്‍ വിഷയാവതരണം നടത്തി.പി.ടി സുഗതന് മാസ്റ്റര്‍ മോഡറേറ്റര്‍ ആയിരുന്നു.ലക്ഷദ്വീപ് പ്രതിനിധി ഷാഹുല്‍ ഹമീദ്, സജി ശങ്കര്‍ (ബി.ജെ.പി), എ.എന്‍ പ്രഭാകരന് (സി.പി.എം), എം.ജി ബിജു (കോണ്‍ഗ്രസ്), എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡണ്ട് രഞ്ജിത്ത് മാനിയില്‍,സെക്രട്ടറി അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍