OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആയുര്‍വ്വേദ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

  • S.Batheri
02 Jun 2021

ബത്തേരി: ഭാരതീയ ചികിത്സാ വകുപ്പ് സത്യസായി സേവ സംഘടനയുമായി സഹകരിച്ച് സുല്‍ത്താന്‍ ബത്തേരി മണല്‍വയല്‍ കാട്ടുനായ്ക്ക കോളനികളില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോളനിയിലെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ പഠിച്ച് ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കി. ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്.ആര്‍.ബിന്ദു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ.ഷൗക്കത്ത്, സത്യസായി സേവാ  ഓര്‍ഗനൈസേഷന്‍   ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട്, ഡോ.മാനസി നമ്പ്യാര്‍, എം.എസ്.വിനോദ്, കെ.ജി.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കോളനിവാസികളുടെ ആരോഗ്യനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ െ്രെടബല്‍ യൂണിറ്റിന്റെ            നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ എല്ലാ മാസവും കോളനി സന്ദര്‍ശനം നടത്തി ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും ഉറപ്പാക്കും.  ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിച്ചുവരുന്ന ആയുര്‍വ്വേദ സ്ഥാപനങ്ങള്‍ വഴി കോവിഡ് പ്രതിരോധ ഔഷധവും കോവിഡ് പോസിറ്റീവായവര്‍ക്കും നെഗറ്റീവായവര്‍ക്കുളള ഔഷധവും നല്‍കി വരുന്നുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
  • വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show