പള്‍സ് ഓക്സിമീറ്റര്‍ വിതരണം ചെയ്തു
അമ്പലവയല്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.ടി .എ ആരോഗ്യ മേഖലയിലേക്ക് നല്കുന്ന പള്‍സ് ഓക്സിമീറ്ററുകളുടെ അമ്പലവയല്‍ പഞ്ചായത്തുതല വിതരണോദ്ഘാടനം ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജി സുധീഷ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് പള്‍സ് ഓക്സിമീറ്ററുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍ , കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് എ കെ സുകുമാരി, കെ എന്‍ ഇന്ദ്രന്, നിമ്മി ആന്റണി, വി കെ മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആശുപത്രികള്‍, പി എച്ച് സികള്‍ ആര് ആര് ടികള്‍ എന്നിവിടങ്ങളില്‍ ഓക്സിമീറ്ററുകള്‍ വിതരണം ചെയ്യും. കെ എസ് ടി എ പ്രതിരോധസേനയുടെ ഭാഗമായി തുടര്‍ന്ന് മെഡിക്കല്‍ ഉപകാരണങ്ങളും വിതരണം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍