വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് വനം വകുപ്പ് മന്ത്രി ഇടപെടണം: ഐ.സി ബാലകൃഷ്ണന് എം.എല്‍.എ
ബത്തേരി: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരമായി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര്, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണം, അതാത് പ്രദേശങ്ങളിലേക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം, വന്യമൃഗ പ്രതിരോധത്തിന് നൂതന മാര്‍ഗങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗശല്യം പരിഹാരത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍