കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കെ.എസ്.ടി.എ
ബത്തേരി: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ.) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയൊരുക്കുക എന്ന ലക്ഷ്യത്തോടെ 6 ലക്ഷം രൂപയുടെ 600 പള്‍സ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്യും. സംസ്ഥാനത്താകമാനം 1 കോടി രൂപയുടെ 10000 പള്‍സ് ഓക്സീമീറ്ററുകള്‍ സംഘടന വിതരണം ചെയ്യും. വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ കാര്യാലയത്തില്‍ വെച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ.രാമേശനില് നിന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് സൂപ്രണ്ട് ഡോ.സേതുലക്ഷ്മി പള്‍സ് ഓക്സിമീറ്ററുകള്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സി.കെ.സഹദേവന്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസ് , കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യുട്ടീസ് അംഗം പി.ജെ.ബിനേഷ്, ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ്, ജില്ലാ ട്രെഷറര്‍ ടി.രാജന്, ഉപജില്ല ട്രെഷറര്‍ ജെയ്സണ്‍ കെ.ദേവസ്യ, ബത്തേരി ബ്രാഞ്ച് സെക്രട്ടറി ദിനേശന് എന്നിവര്‍ പങ്കെടുത്തു.ജില്ലയിലെ ആശുപത്രികള്‍, പി എച്ച്.എസികള്‍, ആര്.ആര്.ടി.കള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങള്‍, സി.എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ പള്സ്ഓക്സീമീറ്ററുകള് വിതരണം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍