ബത്തേരി നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആംബുലന്‍സ് വാങ്ങുന്നതിന് തുക അനുവദിച്ചു
ബത്തേരി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ബത്തേരി നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ആംബുലന്‍സ് വാങ്ങുന്നതിനായി ആസ്തി വികസന പദ്ധതിയില്‍ നിന്നും 1 കോടി 20 ലക്ഷം രൂപ വകയിരുത്തിയതായി ഐ സി ബാലകൃഷ്ണന് അറിയിച്ചു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി, അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി, നെന്മേനി ഗ്രാമപഞ്ചായത്തുകള്‍ക്കും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിക്കുമാണ് ആംബുലന്‍സ് അനുവദിച്ചിട്ടുള്ളത്. ഓക്സിജന്‍ സംവിധാനത്തോടുകൂടിയ ആംബുലന്‍സിന് 15 ലക്ഷം രൂപ വീതമാണ് ഓരോ പഞ്ചായത്തിനും അനുവദിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍