സ്റ്റുഡന്റ്സ് പോലീസ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പുല്‍പ്പള്ളി : പുല്‍പ്പള്ളി സ്റ്റേഷനില്‍ ഒരു മാസക്കാലമായി പോലീസുകാരോടൊപ്പം സാമൂഹിക സേവനത്തിന്റെ ഭാഗമായി കൊവിഡുമായി ബന്ധപ്പെട്ട് സേവനം അനുഷ്ഠിച്ച സ്റ്റുഡന്റ്സ് പോലീസ് വിദ്യാര്‍ത്ഥികളെ പുല്‍പ്പള്ളി ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പാരിതോഷികം നല്കി അനുമോദിച്ചു.പതിനാറോളം സ്റ്റുഡന്റ്സ് പോലീസ് വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പോലീസുകാരോടൊപ്പം ക്വാറന്റല് ചെക്കിങ്ങിനും, വാഹന പരിശോധനയിലും മാതൃകപരമായി പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയത്. പുല്‍പ്പള്ളി സി.ഐ കെ.ബി. ബെന്നി പാരിതോഷികം വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സ്കറിയ ഷാജി പച്ചിക്കര ,രാജേഷ് എ.ആര്,,സുബൈര്‍, പ്രശാന്ത് എന്നിവര്‍ നേതൃത്യം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍