നാടിനൊപ്പം വിദ്യാര്‍ത്ഥികളും.
ബത്തേരി: കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണ്‍ കാലയളവില്‍ എസ്.എഫ്.ഐ സമൃദ്ധി സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കൃഷിയില്‍ നിന്നും ലഭിച്ച വിളവുകള്‍ ഈ ലോക്ക് ഡൗണ്‍ കാലയളവില്‍ എസ്. എഫ്.ഐ സൗജന്യമായി വിതരണം ചെയ്തു. എസ്.എഫ്.ഐ സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റി നടത്തിയ കൃഷിയിടങ്ങളിലെ വിളവുകളാണ് ലോക്ക്ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന വീടുകളില്‍ വിതരണം ചെയ്ത്. എസ് .എഫ്.ഐ ഏരിയാ പ്രസിഡന്റ് റിയാസ് മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗംഅഖില് പി.എം, ഏരിയാ കമ്മിറ്റി അംഗം രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്.എസ് എഫ് ഐ സ്റ്റുഡന്റ് ബറ്റാലിയന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കോള്‍ സെന്റര്‍ ആരംഭിച്ച് ആവശ്യ സാധങ്ങളും മരുന്നുകളും ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും മറ്റ് സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കും സജീവമായി എസ് എഫ് ഐ രംഗത്തുണ്ടെന്നും,ഏത് അടിയന്തിര സഹായങ്ങള്‍ക്കും സന്നദ്ധരായി സ്റ്റുഡന്റ് ബറ്റാലിയന് വളണ്ടിയര്‍മാര്‍ സജ്ജരാണെന്നും എസ് എഫ് ഐ ജില്ലാ കമ്മറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍