OPEN NEWSER

Sunday 27. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വണ്ടിക്കടവ് കോളനിയിലെ 29 ഓളം വീടുകള്‍ ചോര്‍ന്നൊലിക്കുന്നത് മൂലം കോളനിക്കാര്‍ ദുരിതത്തില്‍

  • S.Batheri
18 May 2021

പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡ് കാപ്പിസെറ്റിലെ വണ്ടിക്കടവ് ചെത്തിമറ്റം ആദിവാസി കോളനിയിലെ 29 ഓളം വീടുകള്‍ മഴയില്‍ ചോര്‍ന്നൊലിക്കുന്നത് മൂലം വീടിനുള്ളില്‍ താമസിക്കാന്‍ കഴിയാതെ കോളനിക്കാര്‍. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മറ്റ് വീടുകളില്‍ അഭയം തേടേണ്ട അവസ്ഥയിലായിരുന്നു ഇവര്‍. കോളനിയിലെ നിരവധി വീടുകള്‍ കേറി ക്കിടക്കാന്‍ കഴിയാത്ത അവസ്ഥയിലായിട്ടും ട്രൈബല്‍ വകുപ്പോ അധികൃതരോ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കോളനിക്കാരുടെ പരാതി. വീടുനിര്‍മ്മാണത്തിലെ അപാകതയാണ് ചോര്‍ന്നൊലിക്കാന്‍ പ്രധാനകാരണം.29 വീടുകളിലായി കൈക്കുഞ്ഞുങ്ങടക്കം 200 ഓളം ആളുകളാണ് മഴയെ ഭയന്ന് ചോര്‍ന്നൊലിക്കുന്ന വീടുകളിലെ ചാര്‍ത്തിലും മറ്റും കഴിയുന്നത്. അടിയന്തരമായി വീടിന് മുകളില്‍ വിരിക്കാന്‍ ടാര്‍പ്പായ ഷീറ്റ് എങ്കിലും നല്‍കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. 3 ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്റെ ഭിത്തികളുള്‍പ്പടെ ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണുള്ളത്. അടിയന്തരമായി ജില്ലാ ഭരണക്കുടം ഇടപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show