നെന്മേനിയില് രണ്ടാമത്തെ ഡി.സി.സി യും തുറന്നു
ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്ത് കോവിഡ് രോഗികള്‍ക്കായുള്ള രണ്ടാമത്തെ ഡൊമിസിലറി സെന്റര്‍ തുറന്നു. ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലാണ് പുതിയ ഡി.സി.സി. ഇവിടെ 50 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ശുചീകരണത്തിന് വാര്‍ഡ് ആര്.ആര്.ടി അംഗങ്ങളും കോവിഡ് വോളണ്ടിയര്‍മാരും നേതൃത്വം നല്കി. ഗ്രാമ പഞ്ചായത്തിലെ കോളനികളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മൂന്നാമതൊരു ഡി.സി. സി കൂടി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വീട്ടില്‍ ക്വാറന്റീന് സൗകര്യം ഇല്ലാത്തവര്‍ക്കായി വിവിധ സ്ക്കൂളുകള്‍ ഏറ്റെടുത്ത് ക്വാറന്റിന് കേന്ദ്രങ്ങളും ഉടന്‍ ആരംഭിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഷീല പുഞ്ചവയല്‍,വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ വി ശശി, സുജാത ഹരിദാസ്, വാര്‍ഡംഗം ഉഷ വേലായുധന്, സെക്രട്ടറി എം വിനോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍