OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കൂടി കോവിഡ്;1309 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.05; 619 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

  • Mananthavadi
18 May 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (18.05.21) 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 1309 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.05 ആണ്. 619 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53419 ആയി. 45098 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7475 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 

 രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട 84 പേര്‍, ബത്തേരി 54 പേര്‍, നെന്മേനി 52, പനമരം 40, തവിഞ്ഞാല്‍ 36, പൊഴുതന, മേപ്പാടി 32 വീതം, കല്‍പ്പറ്റ 30  എടവക 28, മാനന്തവാടി, തരിയോട് 27 വീതം, മുട്ടില്‍ 26, കണിയാമ്പറ്റ 23, പടിഞ്ഞാറത്തറ 17, പുല്‍പ്പള്ളി, തൊണ്ടര്‍നാട് 16 വീതം, പൂതാടി, മീനങ്ങാടി, തിരുനെല്ലി 12 വീതം, നൂല്‍പ്പുഴ 11, മൂപ്പൈനാട് 9, അമ്പലവയല്‍ 7, കോട്ടത്തറ 6, വൈത്തിരി 4, മുള്ളന്‍കൊല്ലി വെങ്ങപ്പള്ളി സ്വദേശികളായ 3 പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

 തമിഴ്‌നാട്ടില്‍ നിന്ന് ആറു പേരും കര്‍ണാടകയില്‍ നിന്ന് വന്ന അഞ്ചു പേരും നേപ്പാളില്‍ നിന്നുവന്ന ഒരാളുമാണ് വിദേശ രാജ്യത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നു രോഗബാധിതരായത്.

 1309 പേര്‍ക്ക് രോഗമുക്തി

തിരുനെല്ലി 12, നെന്മേനി 11, മാനന്തവാടി 10,  തവിഞ്ഞാല്‍  7, പടിഞ്ഞാറത്തറ 6, അമ്പലവയല്‍, ബത്തേരി 5 പേര്‍ വീതം, കല്‍പ്പറ്റ, പനമരം, പൂതാടി,  വെങ്ങപ്പള്ളി, വൈത്തിരി 4 വീതം, മീനങ്ങാടി 3, മേപ്പാടി, പുല്‍പ്പള്ളി,  പൊഴുതന, വെള്ളമുണ്ട 2 പേര്‍ വീതം, എടവക, കോട്ടത്തറ, മൂപ്പൈനാട്, മുട്ടില്‍, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും 3 തമിഴ്‌നാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 1212 പേരുമാണ്  രോഗമുക്തരായത്.

 1311 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.05.21) പുതുതായി നിരീക്ഷണത്തിലായത് 1311 പേരാണ്. 2109 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 27966 പേര്‍. ഇന്ന് പുതുതായി 126 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2801 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 422733 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 416953 എണ്ണത്തിന്റെ ഫലം ലഭിച്ചു. 363534 പേര്‍ നെഗറ്റീവും 53419 പേര്‍ പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show