മോഷ്ടിച്ച കോണ്‍ക്രീറ്റ് ഷീറ്റുകളുമായി 3 യുവാക്കള്‍ പിടിയില്‍.
മീനങ്ങാടി: റോഡ് നിര്‍മ്മാണത്തിനും മറ്റും കോണ്‍ക്രീറ്റിനായി ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ച് ലോറിയില്‍ കടത്തിയ 3 യുവാക്കള്‍ പിടിയില്‍. കണിയാരം സ്വദേശി സൈഫുള്ള (21) കല്ലൂര്‍ കാനായി വീട്ടില്‍ റാസിഖ് (19) , മാനന്തവാടി എടവക ചീമ്പ വീട്ടില്‍ ജാബിര്‍ (24) എന്നിവരെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പച്ചിലക്കാട് മീനങ്ങാടി റോഡ് നിര്‍മ്മിക്കുന്ന മലബാര്‍ ടെക് കണ്‍സ്ട്രക്ഷന്റെ കരണിയിലെ സൈറ്റില്‍ നിന്നും ഇവര്‍ ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ചത്. ഷീറ്റുകള്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവസിയായ സ്ത്രീ കോണ്‍ട്രാക്ടറെ വിവരം അറിയിക്കുകയും ശേഷം കോണ്ട്രാക്ടര് ഇവരെ പിന്തുടരുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതിന് മുമ്പ് നിരവധി തവണ വയനാട്ടിലെ വിവിധയിടങ്ങളില്‍ നിന്ന് റോഡ് നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയിരുന്നു. കോണ്‍ട്രാക്ടര്‍മാര്‍ ഈ വിഷയത്തില്‍ നിരവധി തവണ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍