OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സുരക്ഷിത ബാല്യങ്ങള്‍ സുന്ദരമാകട്ടെ: പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി

  • Kalpetta
17 May 2021

കല്‍പ്പറ്റ: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി സുരക്ഷിത ബാല്യങ്ങള്‍ സുന്ദരമാകട്ടെ പരിപാടിയ്ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. ബാലവേല, ഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെടുന്ന കുട്ടികളെ കണ്ടെത്തിയാല്‍ അവരെ ഒരു ഫോണ്‍ കോളിലൂടെ സുരക്ഷിതരാക്കാന്‍ പരിപാടിയിലൂടെ സാധിക്കും. ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തുന്നവര്‍ 1098, 04936 246098 എന്നീ നമ്പറുകളില്‍ വിളിക്കുകയോ, 8281899479 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുകയോ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ - ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാല വികാസ് ഭവന്‍ - മീനങ്ങാടി എന്ന വിലാസത്തില്‍ അറിയിക്കുകയോ ചെയ്യേണ്ടതാണ്. ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത്, തെരുവ് ബാല്യമുക്ത കേരളം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശരണ ബാല്യം പദ്ധതി ആരംഭിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show