OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 482 പേര്‍ക്ക് കൂടി കോവിഡ് 648 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.61; 476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെരോഗബാധ

  • Mananthavadi
14 May 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (14.05.21) 482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 648 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.61 ആണ്. 476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51285 ആയി. 35907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14690 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13497 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 80, ബത്തേരി 36, മീനങ്ങാടി 34, കല്‍പ്പറ്റ 31, തവിഞ്ഞാല്‍ 30, പൂതാടി 29, പൊഴുതന 25, തിരുനെല്ലി, പനമരം 24 വീതം, മുട്ടില്‍ 23, പുല്‍പ്പള്ളി 18, നൂല്‍പ്പുഴ, വെള്ളമുണ്ട 14 വീതം, കോട്ടത്തറ 13, അമ്പലവയല്‍, എടവക 12 വീതം, മുള്ളന്‍കൊല്ലി, നെന്മേനി 11 വീതം, കണിയാമ്പറ്റ 9, മേപ്പാടി 7, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 5 വീതം, വെങ്ങപ്പള്ളി, വൈത്തിരി 4 വീതം, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന അഞ്ചു പേരും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

 648 പേര്‍ക്ക് രോഗമുക്തി

തിരുനെല്ലി 9, മുട്ടില്‍ 8, നെന്മേനി, കല്‍പ്പറ്റ അഞ്ചു വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ, പനമരം, പുല്‍പ്പള്ളി, തവിഞ്ഞാല്‍ നാല് വീതം, ബത്തേരി, വെള്ളമുണ്ട മൂന്നു വീതം, വെങ്ങപ്പള്ളി, പൂതാടി, നൂല്‍പ്പുഴ, മേപ്പാടി, കണിയാമ്പറ്റ, വൈത്തിരി രണ്ടു വീതം, പൊഴുതന, മൂപ്പൈനാട്, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തരും, കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരും, വീടുകളില്‍ ചികിത്സയിലായിരുന്ന 577 പേരുമാണ്  രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

 1677 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.05.21) പുതുതായി നിരീക്ഷണത്തിലായത് 1677 പേരാണ്. 2229 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35306 പേര്‍. ഇന്ന് പുതുതായി 105 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1802 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 412326 സാമ്പിളുകളില്‍ 395172 പേരുടെ ഫലം ലഭിച്ചു. ഇതില്‍  343887 നെഗറ്റീവും 51285 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show