OPEN NEWSER

Friday 09. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആര്‍.ആര്‍.ടി.യുടെപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

  • S.Batheri
10 May 2021

പുല്‍പ്പള്ളി: കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള വാര്‍ഡ് തലത്തിലുള്ള ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനത്തിന്റെ തീവ്രത കൂടിയതിനാല്‍കൂടുതല്‍ ഊര്‍ജ്ജിതമാക്കി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് എഴാം വാര്‍ഡിലെ ആര്‍.ആര്‍.ടി അംഗങ്ങള്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെല്ലുകയും കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ആരായുകയും വീടുകളിലും മാസ്‌ക്ക് ധരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ബന്ധപ്പെടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെയും ആര്‍.ആര്‍.ടി അംഗങ്ങളുടെയും, ഫോണ്‍ നമ്പറുകളും നല്‍കി.

കോവിഡ് ബാധിതരായി വീടുകളില്‍ കഴിയുന്നവരുടെയും, നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വീടുകളില്‍ പോയി തല്‍സ്ഥിതി മനസിലാക്കുകയും, ഡോക്ടര്‍ സഹായം ആവശ്യമുള്ളവര്‍ക്ക് പരിശോധന സൗകര്യവും, മരുന്ന് ആവശ്യമുള്ളവര്‍ക്ക് മരുന്നുകളും എത്തിച്ചു നല്‍കി.ചെറിയ തോതില്‍ രോഗം ഉള്ള (ഒന്ന്, രണ്ട് പേര്‍ ) കോളനിയിലെ വീടുകളില്‍ കയറി ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങളും, മുന്‍കരുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി.വാര്‍ഡ് ആറായി തിരിച്ച് ഓരോ ഭാഗത്തും   പ്രത്യേകം ഞഞഠ കള്‍ പ്രവര്‍ത്തിക്കുന്നു. ചുണ്ടക്കൊല്ലി ഗ്രൂപ്പിന് ആര്‍.ആര്‍.ടി.അംഗങ്ങളായ ജയേഷ് ഗോപിനാഥ്, അനൂപ് കെ.ബി. കാരാപ്പറമ്പില്‍, പുല്‍പ്പള്ളി വിജയ ഹൈസ്‌ക്കൂള്‍ അധ്യാപികമാരായ ഹൃദ്യാ മോഹന്‍, ഷീല പൂപ്പാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show