കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് വാക്സിന്റെ ആദ്യബാച്ച് ഇന്നെത്തും
തിരുവനന്തപുരം: കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് ഇന്നെത്തുന്നത്.വാക്സിന്റെ ആദ്യ ബാച്ച് ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഗുരുതര രോഗികള്‍ക്കും പൊതു പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇടപെടുന്നവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിഗണന. 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് സംസ്ഥാനം വിലകൊടുത്ത് വാങ്ങുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍