OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോക്ക്ഡൗണില്‍ പട്ടിണിയിലായ മിണ്ടാപ്രാണികള്‍ക്ക്  അന്നവുമായി അബ്ദു..!

  • S.Batheri
09 May 2021

 

പുല്‍പ്പള്ളി: ലോക്ക്ഡൗണില്‍ തട്ടുകടകള്‍ ഉള്‍പ്പെടെ അടച്ചിട്ടതോടെ പ്രതിസന്ധിയിലായ പൂച്ചകള്‍ക്കും, തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി മാതൃകയാവുകയാണ് പുല്‍പ്പള്ളിയിലെ അബ്ദു. വര്‍ഷങ്ങളായി പുല്‍പ്പള്ളിയില്‍ തട്ടുകട നടത്തിവരുന്ന അബ്ദുവിനെ ആശ്രയിച്ച് നിരവധി പൂച്ചകളും, നായ്ക്കളുമായിരുന്നു കഴിഞ്ഞിരുന്നത്. തട്ടുകടയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കഴിച്ചായിരുന്നു പൂച്ചകളും നായ്ക്കളും കഴിഞ്ഞിരുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ കഴിഞ്ഞ രണ്ടാഴാചയായി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പട്ടിണിയിലായ പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും വീട്ടില്‍ നിന്നും ഭക്ഷണമെത്തിച്ച് നല്‍കുകയാണ് നിലവില്‍ അബ്ദു. 

എന്നാല്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയതോടെ ടൗണിലേക്ക് ഭക്ഷണവുമായി വരാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് താനെന്ന് അബ്ദു പറയുന്നു. വര്‍ഷങ്ങളായി തന്റെ ജീവിതത്തിന്റെ ഭാഗമായ ഈ മൃഗങ്ങളെ കോവിഡ് കാലത്ത് മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സ്വദേശിയായ അബ്ദു നാട്ടില്‍ പോകാറുള്ള സമയത്ത് പൂച്ചകള്‍ക്കും മറ്റും ഭക്ഷണം കൊടുക്കാന്‍ സമീപത്തെ ആളുകളെ ഏല്‍പ്പിക്കുമായിരുന്നു. നിലവില്‍ ആര്‍ക്കും പുറത്തിറക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ വളരെ പണിപ്പെട്ടാണ് മൃഗങ്ങള്‍ക്കുള്ള തീറ്റയുമായി അബ്ദു പുല്‍പ്പള്ളിയിലെത്തുന്നത്. അബ്ദുവിന്റെ വരവിനായി കാത്ത് ഇരിക്കുകയാണ് ഇപ്പോള്‍ തട്ടുകടയിലെ പൂച്ചകളും നായ്ക്കളും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show