ലോക്ക് ഡൗണിന്റെ മറവില്‍ കഞ്ചാവ് കടത്ത്; ഒരാള്‍ അറസ്റ്റില്‍
ബാവലി: ലോക്ക് ഡൗണിന്റെ മറവില്‍ പുലര്‍ച്ചെ സ്കൂട്ടറില്‍ കഞ്ചാവ് കടത്തിയ ആളെ മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. പനമരം ആര്യന്നൂര്‍ കണ്ടങ്കുളത്ത് വീട്ടില്‍ ഷംസുദ്ദീനാണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 200 ഗ്രാം കഞ്ചാവും, കഞ്ചാവ് കടത്തിയ കെ.എല്‍ 72 ബി 4025 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ബാവലിയില്‍ വെച്ചാണ് ഷംസുദ്ദീനെ പിടികൂടിയത്. പ്രിവന്റ്റീവ് ഓഫീസര്‍ അബ്ദുള്‍ സലീം, വി.രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ സി, സന്തോഷ് കൊബ്രാകണ്ടി, വിപിന്‍ .ഡബ്ല്യു, അനൂപ്, സാലിം, വജീഷ്, സെല്‍മ ജോസ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍