സ്ഫോടനത്തില്‍ വിദ്യാര്‍ത്ഥികളുടെ മരണം സമഗ്ര അന്വേഷണം വേണം: യൂത്ത് കോണ്‍ഗ്രസ്
ബത്തേരി: കഴിഞ്ഞ മാസം ബത്തേരി കാരക്കണ്ടിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ സ്ഫോടനം നടന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.അന്വേഷണത്തിന് മുന്‍പേ തന്നെ പടക്കം പൊട്ടിയതാണെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ ആരെ സംരക്ഷിക്കാനാണെന്നും, പോലീസ് വിഷയത്തില്‍ ഗൗരവമായി ഇടപെടണമെന്നും സമഗ്രഅന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും ബത്തേരി മണ്ഡലം പ്രസിഡന്റ് വി.എം യൂനുസ് അലി പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍