ലോക്ഡൗണ്‍ നിയന്ത്രണം; ഇന്‍സിഡന്റ് കമാണ്ടര്‍മാരെ നിയമിച്ചു ഉത്തരവായി.
കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി വയനാട് ജില്ലയില്‍ താലൂക്ക്തലത്തില്‍ ഇന്‍സിഡന്റ് കമാണ്ടര്‍മാരെ നിയമിച്ചു ഉത്തരവായി. പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍മാരെയാണ് ഇന്‍സിഡന്റ് കമാണ്ടര്‍മാരായി നിയോഗിച്ചിട്ടുളളത്. സുല്‍ത്താന്‍ ബത്തേരി 9447097707, വൈത്തിരി 9447097705, മാനന്തവാടി 9447097704 എന്നീ നമ്പറുകളില്‍ ഇവരെ ബന്ധപ്പെടാം. അധികാര പരിധിയില്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ഇന്‍സിഡന്റ് കമാണ്ടര്‍മാരുടെ ഉത്തരവാദിത്വമാണ്. പരിധിയിലെ വകുപ്പു ഉദ്യോഗ സ്ഥരുടെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും സേവനവും ഇതിനായി ഉപയോഗപ്പെടുത്താം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍