OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 1173 പേര്‍ക്ക് കൂടി കോവിഡ്;277 പേര്‍ രോഗമുക്തി നേടി; 1148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ് രോഗബാധ ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66

  • Mananthavadi
07 May 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (7.05.21) 1173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 277 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66 ആണ്. 1148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46244 ആയി. 32479 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12404 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 11569 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

 ബത്തേരി 120 പേര്‍, കല്‍പ്പറ്റ 81, വെള്ളമുണ്ട 76, അമ്പലവയല്‍ 75, തവിഞ്ഞാല്‍ 69, മീനങ്ങാടി 58, മുപ്പൈനാട് 56, മുട്ടില്‍ 55, എടവക 48, പൊഴുതന 45, മേപ്പാടി 44, തിരുനെല്ലി 41, മാനന്തവാടി 37, മുള്ളന്‍കൊല്ലി 36, കോട്ടത്തറ, നൂല്‍പ്പുഴ 35 വീതം, തരിയോട് 32,  പുല്‍പള്ളി 29, പനമരം 27, പടിഞ്ഞാറത്തറ 26, തൊണ്ടര്‍നാട് 24 വെങ്ങപ്പള്ളി 23, നെന്മേനി 22,  വൈത്തിരി 21, കണിയാമ്പറ്റ 19,  പൂതാടി സ്വദേശികളായ 14 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഗള്‍ഫില്‍ നിന്ന് വന്ന അമ്പലവയല്‍, പൊഴുതന സ്വദേശികള്‍, ഡല്‍ഹിയില്‍നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും വന്ന വെള്ളമുണ്ട സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന 7 മാനന്തവാടി സ്വദേശികള്‍, 3 മൂപ്പൈനാട് സ്വദേശികള്‍, 2 കണിയാമ്പറ്റ സ്വദേശികള്‍, എടവക, പടിഞ്ഞാറത്തറ, പനമരം, പുല്‍പ്പള്ളി, ബത്തേരി, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട  സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായത്.

 277 പേര്‍ക്ക് രോഗമുക്തി

 മേപ്പാടി 13, കല്‍പ്പറ്റ 12,  ബത്തേരി, തിരുനെല്ലി 10 വീതം, കണിയാമ്പറ്റ, വെള്ളമുണ്ട, വൈത്തിരി, പൊഴുതന 8 വീതം, അമ്പലവയല്‍ 7, മാനന്തവാടി, മീനങ്ങാടി, തരിയോട്  6 വീതം, എടവക, വെങ്ങപ്പള്ളി, പുല്‍പ്പള്ളി 5 വീതം, മുട്ടില്‍,  നെന്‍മേനി, പനമരം 4 വീതം, മൂപ്പൈനാട്, പൂതാടി 3  വീതം, കോട്ടത്തറ, തവിഞ്ഞാല്‍ 2 വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് സ്വദേശികളായ  ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 135 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

 2494 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.05.21) പുതുതായി നിരീക്ഷണത്തിലായത് 2494 പേരാണ്. 1161 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 32995 പേര്‍. ഇന്ന് പുതുതായി 123 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2498 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 397535 സാമ്പിളുകളില്‍ 383164 പേരുടെ ഫലം ലഭിച്ചു. ഇതില്‍  336920 നെഗറ്റീവും 46244 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show