വയനാട് മെഡിക്കല്‍ കോളേജില്‍ സി.എഫ്.എല്‍.ടി.സി ആരംഭിക്കുന്നു
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. അടുത്ത ദിവസം തന്നെ സി.എഫ്.എല്‍.ടി.സി ആരംഭിക്കുമെന്ന് നഗരസഭ ഭരണ സമിതി അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് സി.എഫ്.എന്‍.ടി.സി അടിയന്തിരമായി ആരംഭിക്കുന്നത്. വയനാട് മെഡിക്കല്‍ കോളേജിന്റ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തിരുന്ന ഗവ.നഴ്സിംഗ് സ്ക്കൂള് കെട്ടിടത്തിലാണ് സി.എഫ്.എല്‍.ടി.സി ആരംഭിക്കുന്നത്. ഇവിടെ 150 കിടക്കകളാണ് സജജീകരിക്കുന്നത്.ഇതില്‍ 120 ഓളം കിടക്കകള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാക്കി കിടക്കകളും, ആവശ്യമായ കട്ടിലകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ. വിച്ചേദിക്കപ്പെട്ട് കിടക്കുന്ന വൈദ്യുതി, വെള്ള വിതരണം പുനസ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഡി എം ഒ ഡോ: ആര് രേണുക, നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി, വൈസ് ചെയര്‍പേഴ്സണ്‍ പി വി എസ് മൂസ, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്ജ്, മാര്‍ഗരറ്റ് തോമസ്, അഡ്വ: സിന്തു സെബാസ്റ്റ്യന്‍, നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെകര്‍ കെ എ സജി, ജില്ലാ മാസ് മീഡീയ ഓഫീസര്‍ കെ ഇബ്രാഹിം എന്നിവര്‍ നഴ്സിംഗ് സ്ക്കൂള് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍