കോവിഡ് പ്രതിരോധം; അണുനശീകരണം നടത്തി

മേപ്പാടി: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കാരുണ്യ റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല, റാട്ടപ്പാടി, ഏലവയല്‍ എന്നീ പ്രദേശങ്ങളിലെ പൊതുയിടങ്ങളും, ആരാധനാലയങ്ങളും അണുവിമുക്തമാക്കി. മേപ്പാടി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരായ സുകുമാരന്‍, നൂറുദ്ദീന്‍ എന്നിവര്‍ റെസ്‌ക്യൂ ടീം അംഗങ്ങള്‍ക്കൊപ്പം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അണുനശീകരണം ചെയ്യാനായി ടാങ്കര്‍, മോട്ടര്‍ എന്നിവ എച്ച്.എം.എല്‍ എസ്‌റ്റേറ്റ് മാനേജര്‍ എത്തിച്ചു നല്‍കി. റെസ്‌ക്യൂ ടീമിന്റെ ഭാരവാഹികളായ മജീദ്,നജീബ്,ബാബു, യുനാഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അണുനശീകരണം നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍