OPEN NEWSER

Thursday 16. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 അതിര്‍ത്തിയിലെ മദ്യഷാപ്പുകള്‍ അടച്ചു

  • S.Batheri
01 May 2021

ബത്തേരി: തമിഴ്‌നാട് അതിര്‍ത്തിയിലെ മദ്യശാലകള്‍ അടച്ചു. നമ്പ്യാര്‍ക്കുന്ന്,താളൂര്‍,അയ്യംകൊല്ലി എന്നിവിടങ്ങളിലെ  മദ്യശാലകളാണ് അടച്ചത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വയനാട്ടിലെ  ബാറുകളും, ബിവറേജ് ഉള്‍പ്പെടെയുള്ള  മദ്യ വില്‍പ്പനശാലകളും അടച്ചതോടെ തമിഴ്‌നാട് അതിര്‍ത്തികളിലെ മദ്യശാലകളില്‍ തിരക്കേറിയിരുന്നു.  കോവിഡ്  മാനദണ്ഡങ്ങള്‍ ലംഘിച്ച് യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് ഇവിടങ്ങളില്‍  അതിര്‍ത്തികടന്നെത്തിയ കേരളക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ തടിച്ചുകൂടിയിരുന്നത്. ഈ സാഹചര്യത്തിലാണ്  മദ്യഷാപ്പുകള്‍ അടച്ചത്.ഊടു വഴികളിലൂടെയും മറ്റും എത്തിയാണ്  അതിര്‍ത്തിക്കപ്പുറത്ത് നിന്നു മദ്യം വാങ്ങി ആളുകള്‍ മടങ്ങിയിരുന്നത്. വാഹനങ്ങളില്‍ വരുന്നവര്‍ അതിര്‍ത്തിക്കപ്പുറത്ത് വാഹനം നിര്‍ത്തിയിട്ട് ഇടവഴികളില്‍ കൂടി നടന്നാണ് ഇവിടെ എത്തിയിരുന്നത്. താളൂര്‍ അതിര്‍ത്തി ചെക്‌പോസ്റ്റ് വഴിയും ആളുകള്‍ മദ്യം വാങ്ങാനെത്തുന്നുണ്ട്.ജില്ലയിലെ ആദിവാസി കോളനികളിലടക്കം വലിയ തോതില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്ന സാഹചര്യത്തിലും, ആദിവാസി വിഭാഗങ്ങളില്‍ നിന്നടക്കമുള്ള ആളുകളും മദ്യം വാങ്ങാന്‍ ദിനംപ്രതി ഇവിടങ്ങളില്‍ എത്താറുണ്ടായിരുന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
  • 'വിദ്യാവാഹിനി' പദ്ധതി: വാടക കുടിശ്ശിക ലഭിച്ചില്ല;തൊഴിലാളികള്‍ പ്രതിസന്ധിയില്‍
  • പോക്‌സോ കേസ് ; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും; ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്
  • താപനില ക്രമാതീതമായി ഉയരുന്നു: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
  • ചൂടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നു: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show