ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍ സംഭാവന ചെയ്തു.
ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പബ്ലിക് ലൈബ്രറി സുല്‍ത്താന്‍ ബത്തേരി ഓക്സിജന്‍ കോണ്സന്റെറേറ്റര് സംഭാവന ചെയ്തു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സേതു ലക്ഷ്മി ഏറ്റുവാങ്ങി. ബത്തേരി പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.പി സന്തോഷ്, ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി.കെ അനൂപ്, ഡോ.സുരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എന്‍.ഗീത, ഗോപിനാഥന്, പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍