OPEN NEWSER

Wednesday 04. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാക്കം ആലൂര്‍ക്കുന്ന് മേഖലയില്‍ കാട്ടാനശല്യം രൂക്ഷം

  • S.Batheri
26 Apr 2021

പുല്‍പ്പള്ളി: പുല്‍പ്പള്ളിയിലെ പാക്കം ആലൂര്‍ക്കുന്ന് മേഖലകളില്‍ കാട്ടാന ശല്യംരൂക്ഷം .പതിവായി കൃഷിയിടങ്ങളില്‍ ഇറങ്ങി ആനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കാനിറങ്ങിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. ചെതലയം റെയ്ഞ്ചിലെപാതിരി നോര്‍ത്ത് വനത്തില്‍ നിന്നും ആനകള്‍ ട്രഞ്ചും ഫെന്‍സിങ്ങും തകര്‍ത്താണ് കൃഷിയിടത്തിലിറങ്ങുന്നത് പതിനാവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം ആലൂര്‍ക്കുന്നിലെ ജെയിംസിന്റ കൃഷിയിടത്തിലറങ്ങിയ ആനക്കൂട്ടം വാഴ, ചേന, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. കൃഷിയിടങ്ങളില്‍ ചക്കയുടെയും മാങ്ങയുടെയും സീസണായതോടെ ആനക്കൂട്ടങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നത് വര്‍ധിച്ചു വരുകയാണ്.കൃഷിയിടത്തില്‍ കര്‍ഷകര്‍ സ്ഥാപിച്ച വൈദ്യുതി വേലിയും തകര്‍ത്താണ് ആനകള്‍ കൃഷിയിടത്തിലെത്തുന്നത്. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന ആനക്കൂട്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീക്ഷണിയായിരിക്കുകയാണ്.അടിയന്തരമായി വനം വകുപ്പ് വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ട്രഞ്ചും ഫെന്‍സിങ്ങും നന്നാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show