പുല്‍പ്പള്ളി മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി
പുല്‍പ്പള്ളി: പുല്‍പ്പള്ളി മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പുല്‍പ്പള്ളി മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. പുല്‍പ്പള്ളി പഞ്ചായത്തിലെ ഷെഡ്, ചെറിയ കുരിശ്, 56,73, വലിയ കുരിശ് പ്രദേശങ്ങളിലും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ മേഖലയിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കണ്ടയന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുകയും മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്.ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന വര്‍ദ്ധിപ്പിച്ചു.പുല്‍പ്പള്ളി പേലീസിന്റെ നേതൃത്വത്തില്‍ 3 പട്രോളിങ്ങ് ടീമുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഇവര്‍ പ്രദേശത്തെ എല്ലാ റൂട്ടുകളിലും സഞ്ചരിക്കും. ഇന്നും നാളെയും വാഹനങ്ങളുമായി പുറത്തിറക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണ്ണമായി പാലിക്കേണ്ടതും രേഖകള്‍ നല്കി ബോധ്യപ്പെടുത്തേണ്ടതുമാണ്. യാത്ര സംബന്ധിച്ച സത്യവാങ്ങ്മൂലവും നല്‍കണം. അനാവശ്യ യാത്രക്കാരെ കണ്ടാല്‍ പിഴയീടാക്കി മടക്കിവിടാനാണ് നിര്‍ദ്ദേശം.ആവശ്യകാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ തടസമില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍