ക്ഷീര കര്‍ഷകരെ അനുമോദിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി ക്ഷീര സഹകരണ സംഘത്തില്‍ കൂടുതല്‍ പാല് അളന്ന മികച്ച ക്ഷീര കര്‍ഷകരെയും, ക്ഷീര കര്‍ഷകരുടെ മക്കളില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പുല്‍പ്പള്ളി ക്ഷീര സഹകരണ സംഘം മൊമന്റോയും, ക്യാഷ് അവാര്‍ഡും നല്‍കിആദരിച്ചു. ചടങ്ങ് മില്‍മ മില്‍ക്ക് പ്രോകുര് മെന്റ് ഓഫീസര്‍ ടി.ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. കേരളാ ഫീഡ് കോഴിക്കോട് യൂണിറ്റ് ഹെഡ് ജയചന്ദ്രന് സി മുഖ്യ പ്രഭാഷണം നടത്തി. മില്‍മ അസിസ്റ്റന്റ് മില്‍ക്ക് പ്രോകുര് മെന്റ് ഓഫീസര്‍ അനില്‍ വി കെ,ഡയറക്ടര്‍മാരായ ടി ജെ ചാക്കോച്ചന്, യു എന്‍ കുശന്, മോളി ജോര്‍ജ്,സരോജിനി ശേഖരന്, രജനി പി, രമേശ് എ ഡി തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍