OPEN NEWSER

Wednesday 07. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു

  • S.Batheri
19 Apr 2021

 

പുല്‍പ്പള്ളി: കോവിഡ് 19 നെതിരെ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനായി പഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും 45 വയസ്സിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും വാര്‍ഡുകളില്‍ വച്ച് തന്നെ വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള നടപടി ആരംഭിച്ചു. ഓരോ ക്യാമ്പിലും 800 മുതല്‍ 1000 പേര് വരെയാണ് വാക്‌സിനേഷനായി എത്തുന്നത്. കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ ക്യാമ്പ് ഈ മാസം 28 വരെ നടക്കും. 

20ന് ആടിക്കൊല്ലി ദൈവമാത ഘജ സ്‌കൂളിലും 21 ന് സ്വരാജ് ലൈബ്രറി ഷെഡ്, 22 ന് അമൃത സ്‌കൂള്‍ പുല്‍പ്പള്ളി, 23 ന് മര കാവ് പള്ളി ഹാള്‍, 24,26 ന് ജി.എല്‍.പി.എസ് പാക്കം, 27 ന് ആച്ചനഹള്ളി അഗ്രോ ക്ലിനിക്കിലും, 28 ന് കാപ്പി സെറ്റ് സ്‌കൂളിലും നടക്കും. ക്യാമ്പിലെത്തുന്നവര്‍ക്ക് മുഴുവനും വാക്‌സിന്‍ നല്‍കുന്നതിനായി സന്നദ്ധത സംഘടനകളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ക്യാമ്പ്. വാര്‍ഡ് തലങ്ങളിലേയ്ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചതോടെ ക്യാമ്പ് സെന്ററുകളില്‍ ആളുകളുടെ വന്‍ തിരക്കാണ്. ക്യാമ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.തോമസ് ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, അനില്‍.സി. കുമാര്‍, മണി പാമ്പനാല്‍, എച്ച്.ഐ രാധാകൃഷ്ണന്‍ എന്നിവരാണ് നേതൃത്യം നല്‍കുന്നത്. ക്യാമ്പില്‍ മുഴുവനാളുകളെയും എത്തിച്ച് വാക്‌സിന്‍ നല്‍കാനുള്ള കൂട്ടായ പരിശ്രമമാണ് പുല്‍പ്പള്ളിയില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്നത്

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show